സായൂജ്യം

Image

നെയ്‌ വിളക്കിന്റെ പ്രഭയിൽ എന്നത്തെയും പോലെ ഭഗവാനും ഭഗവതിയും  മിന്നിത്തിളങ്ങി.

ഭക്തൻ ഭക്തിയിൽ ആറാടി. സാത്വികനായി ജീവിച്ചിട്ടും ഒന്നിന് പുറകെ ഒന്നായി അനുഭവിച്ച ദുരിതങ്ങൾ എല്ലാം മറന്നു.
നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുറന്നപ്പോൾ കണ്ട കാഴ്ച അവിശ്വസനീയമായിരുന്നു….അതാ ഭഗവാനും ഭഗവതിയും മനുഷ്യരൂപത്തിൽ തന്റെ മുന്നില് നില്ക്കുന്നു!
വാക്കുകൾ  കിട്ടാതെ വലഞ്ഞ ഭക്തൻ , മനസ്സില് ചോദിക്കുന്നുണ്ടായിരുന്നു… ” എന്റെ മുറജപം മാത്രമെന്തേ അവിടുന്ന് കേൾക്കുന്നില്ല” എന്നു.
അത് മനസ്സിലായെന്ന പോലെ ഭഗവാനും ഭഗവതിയും പരസ്പരം നോക്കി ചിരിച്ചു, ഭക്തന്റെ ദൃഷ്ടിയിൽ  നിന്നും മറഞ്ഞു.
നിരാശനായ ഭക്തൻ വീടണഞ്ഞു.
പിറ്റേന്ന് , പതിവ്  പോലെ, വീടിനു ചുറ്റുമുള്ള പൂക്കളും ഇലകളും തെറുത്തു രണ്ടു മാല കെട്ടി, കോവിലിലേക്ക് ഓടി.
പോകും വഴിയെല്ലാം ഭാഗ്യം മാത്രം ഉള്ളവരെ  കുറിച്ചോർത്തു “….അവരുടെ  പ്രാർത്ഥന എങ്ങനെയാവും? അവരുടെ നിവേദ്യം എന്തായിരിക്കും ?”  എന്നൊക്കെ  ചിന്തിച്ചു കൂട്ടി .
പെട്ടെന്ന് മുന്നിലെ വന്മരത്തിൽ  ഉള്ള വലിയൊരു കാക്കക്കൂട് കല്ലെറിഞ്ഞിട്ടെന്നപോലെ ഇളകി…വഴിയെല്ലാം കാക്കകൾ വൃത്തികേടാക്കി.
ചെളിപറ്റാതെ നടക്കാൻ ശ്രദ്ധിക്കവേ , ഭക്തന്റെ  രണ്ടു സംശയങ്ങൾക്കും ഉത്തരം കിട്ടി…
നിനച്ചിരിക്കാതെ, എവിടെ നിന്നോ വന്ന രണ്ടു വലിയ കാക്കകൾ  ഭക്തന്റെ കയ്യിലുള്ള രണ്ടു മാലയും റാഞ്ചി കൊണ്ടുപ്പോയി….
ഒടുവിൽ തന്റെ മുറജപം എത്തേണ്ട ചെവികളിൽ എത്തിയിരിക്കുന്നു എന്ന ചിന്ത കൊണ്ട് ഭക്തൻ  സായൂജ്യമടഞ്ഞു.
Advertisements

2 thoughts on “സായൂജ്യം

  1. Nammukku pattunna ettavum valliya abadham nammal santhosham thiranjhu angum ingum odunnu ennathu thaneyannu…santhosam nammukkullil thane aanu…beautiful story.:-)

Love to hear what you think about this.....(of course,be nice!)

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s